തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം ജൂണ്‍ അവസാനവാരത്തില്‍ നിന്ന് 2026 ജൂലൈ 15ലേക്ക് മാറ്റിയിരുന്നെങ്കിലും വീണ്ടും നീളുകയായിരുന്നു. dhsekerala.gov.in, results.hse.kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in തുടങ്ങിയ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ഫലം ലഭ്യമാകും. ഇതുകൂടാതെ ഡിജിലോക്കര്‍, പിആര്‍ഡി ലൈവ്, സഫലം കൈറ്റ് മൊബൈല്‍ ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാവുന്നതാണ്.

മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 27 വരെയായിരുന്നു കേരള പ്ലസ് വണ്‍ പരീക്ഷകള്‍ നടന്നത്. ഈ വര്‍ഷം ഏകദേശം 4 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം 4.15 വരെയായിരുന്നു പരീക്ഷാ സമയം. തിയറി പരീക്ഷയ്ക്ക് 80 മാര്‍ക്കും ഇന്റേണല്‍ അസസ്മെന്റ്/പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് 20 മാര്‍ക്കും ഉള്‍പ്പെടെയാണ് മൂല്യനിര്‍ണയം.കഴിഞ്ഞ വര്‍ഷം ജൂണ്‍ 2നാണ് പ്ലസ് വണ്‍ ഫലം പ്രഖ്യാപിച്ചത്.

മാര്‍ച്ച് 6 മുതല്‍ മാര്‍ച്ച് 9 വരെയായിരുന്നു അന്ന് പരീക്ഷകള്‍ നടന്നത്. റഗുലര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 62.28 വിജയശതമാനം കൈവരിച്ചു. ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം റഗുലര്‍ വിഭാഗത്തില്‍ 3,83,647 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. കൂടാതെ ടെക്നിക്കല്‍ സ്ട്രീമില്‍ 1,572 പേരും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 28,177 പേരും രജിസ്റ്റര്‍ ചെയ്തിരുന്നു. ഫലം സംബന്ധിച്ച പുതിയ വിവരങ്ങള്‍ക്കും സേ പരീക്ഷാ അപ്ഡേറ്റുകള്‍ക്കുമായി dhsekerala.gov.in സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *