പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൂവത്തിളപ്പിൽ വച്ച് കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ കാർ ഇടിച്ച് വീണു പാലാ സ്വദേശി ഫ്രാൻസിസിന് (66 ) പരുക്കേറ്റു. ഇന്ന് രാവിലെ 8.30 യോടെയൊണ് അപകടം.

മറ്റക്കര മണൽ ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന പൂവത്തിളപ്പ് സ്വദേശി പൊന്നമ്മ സുധാകരന് (63) പരുക്കേറ്റു. രാവിലെ 10.15 നാണ് അപകടം. കരിമ്പാനി ഭാഗത്ത് വച്ച് വൈദ്യുതി കണക്ഷൻ നൽകുന്നതിനിടെ ഷോക്കേറ്റ് വീണ് പള്ളിക്കത്തോട് ഡിവിഷനിലെ ജീവനക്കാരൻ ഇളംപള്ളി സ്വദേശി ഷിനു ഗോപിക്കു ( 45) പരിക്കേറ്റു. 10.30 യോടെയാണ് അപകടം.


