ഏഴംകുളം സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. യുവതിയുടെ മരണത്തില്‍ അരുണിനെതിരെ ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.മരണത്തിന് മുമ്പ് ഷഹാനയെ അരുണ്‍ മര്‍ദിച്ചതായി പൊലീസ് വ്യക്തമാക്കി. ഇതാവാം ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വീടിനുള്ളില്‍ വെച്ച് യുവതിയും ആണ്‍ സുഹൃത്തും തമ്മില്‍ കയ്യാങ്കളി നടന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് ഷഹാനയെ വീടിന്റെ സ്റ്റെയര്‍കേസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷഹന ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. വിവാഹമോചന കേസും കോടതിയിലുണ്ട്.

പൊലീസെത്തുമ്പോള്‍ ഷഹനയുടെ മൃതദേഹം കാല്‍മുട്ടുകള്‍ മടങ്ങിയ നിലയിലും, ശരീരത്തില്‍ നിന്നും രക്തം വരുന്നുമുണ്ടായിരുന്നു. സുഹൃത്തുക്കളുമൊത്ത് മൊബൈല്‍ ഫോണിലെടുത്ത ഫോട്ടോയെ ചൊല്ലി ഷഹനയുമായി തര്‍ക്കമുണ്ടായെന്ന് അരുണ്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. ഷഹനയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *