മുണ്ടക്കയം: മുണ്ടക്കയം 34-ാം മൈലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കണയങ്കവയൽ കപ്പലുവേങ്ങ ശാന്തയിൽ വിഷ്ണു (ആകാശ്) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.

34-ാം മൈലിലെ അപകടസാധ്യതയേറിയ വളവിൽ വെച്ചാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബൈക്കിലുണ്ടായിരുന്ന മറ്റൊരു യുവാവിനും പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇയാളെ തുടർചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് പെരുവന്താനം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *