കാഞ്ഞിരപ്പള്ളി: ആലപ്പാട്ട് ഗോൾഡുമായി കൈകോർത്ത് ക്രിട്ടിക്കൽ ടൈംസ് ന്യൂസ് സംഘടിപ്പിച്ച ക്രിട്ടിക്കൽ ടൈംസ് ന്യൂസ് എക്സലൻസ് അവാർഡ് സീസൺ 4 ജനപങ്കാളിത്തവും മികച്ച സംഘാടന മികവും കൊണ്ട് ശ്രദ്ധേയ വിജയമായി സമാപിച്ചു. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും ഉണ്ടായിരുന്നിട്ടും നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കുചേർന്നത് പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.

തുടർച്ചയായ നാലാം വർഷമാണ് ക്രിട്ടിക്കൽ ടൈംസ് ന്യൂസ് എക്സലൻസ് അവാർഡ് സംഘടിപ്പിക്കുന്നത്. ഓരോ വർഷവും കൂടുതൽ ജനപങ്കാളിത്തത്തോടെയും പുതുമകളോടെയും മുന്നേറുന്ന പരിപാടി ഇത്തവണയും ശ്രദ്ധേയ വിജയമായി മാറി. പരിപാടി ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം, സാമൂഹിക സേവനം, കല, സാഹിത്യം തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ആദരിക്കുന്നതിനൊപ്പം, 2025–26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ പുരസ്കാരങ്ങൾ, മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകി അനുമോദിച്ചു.
കോട്ടയം സ്റ്റാൻലിയും സംഘവും അവതരിപ്പിച്ച കോമഡി ഷോ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചപ്പോൾ, ആലപ്പാട്ട് ഗോൾഡ് സംഘടിപ്പിച്ച സ്വർണ്ണനാണയ നറുക്കെടുപ്പും ചടങ്ങിന്റെ പ്രധാന ആകർഷണമായി. സമാപനം വരെ നിറഞ്ഞ സദസ്സും ആവേശകരമായ അന്തരീക്ഷവും പരിപാടിയുടെ ജനസ്വീകാര്യത വിളിച്ചോതുന്നതായിരുന്നു.


ചടങ്ങിൽ കാഞ്ഞിരപ്പള്ളി എം.എൽ.എ. അഡ്വ. റോണി കെ. ബേബി, പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ എം. ജെ , ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ, ചലച്ചിത്രതാരം നാസർ ലത്തീഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. ജീരാജ്, അഭിലാഷ് ചന്ദ്രൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷമീർ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, ആലപ്പാട്ട് ഗോൾഡ്ന്നി സിഇഒ എസ് കുമാർ ഉള്‍പ്പെടെ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി മോൻസ് ജോസഫും പരിപാടിക്ക് ആശംസകൾ നേർന്ന് സന്ദേശങ്ങൾ അയച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന നിരവധി വിദ്യാർത്ഥികൾ പിന്നീട് ക്രിട്ടിക്കൽ ടൈംസ് ന്യൂസ് ഓഫീസിലെത്തി അവാർഡുകളും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി. ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്നതിൽ നിരാശയുണ്ടായിരുന്നുവെന്നും അടുത്ത വർഷം നിർബന്ധമായും പങ്കെടുക്കുമെന്നും അവർ അറിയിച്ചു.

പരിപാടിയിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥിനി പറഞ്ഞു: “പല അവാർഡ് പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്രയും മികച്ച ആസൂത്രണത്തോടെയും സംഘാടന മികവോടെയും ഒരുക്കിയ ഒരു മെഗാ ഇവന്റിൽ പങ്കെടുക്കുന്നത് ആദ്യമായാണ്. പരിപാടിയുടെ ഓരോ ഘട്ടത്തിലും അതിഥികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകിയ സ്വീകരണവും മികച്ച ആതിഥേയത്വവും പങ്കെടുത്തവർക്കായി ഒരുക്കിയ സൗകര്യങ്ങളും പരിപാടിയുടെ നിലവാരം കൂടുതൽ ഉയർത്തി. ഇത്തരമൊരു മാതൃകാപരമായ പരിപാടി സംഘടിപ്പിച്ച ക്രിട്ടിക്കൽ ടൈംസ് ന്യൂസ് ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.”

പരിപാടിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചില വ്യാജ പ്രചാരണങ്ങൾ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ക്രിട്ടിക്കൽ ടൈംസ് ന്യൂസ് മാനേജ്മെന്റ് വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മാനേജ്മെന്റ് അറിയിച്ചു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/C6F2nHPeZGuKXDJ50XOHv6?s=cl&p=a&mlu=3
ജനങ്ങളുടെ വിശ്വാസവും പിന്തുണയും തന്നെയാണ് ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ ഏറ്റവും വലിയ കരുത്ത്. ശക്തമായ മഴയെ പോലും അതിജീവിച്ച് ജനപങ്കാളിത്തം കൊണ്ട് വിജയഗാഥ രചിച്ച എക്സലൻസ് അവാർഡ് സീസൺ 4 കാഞ്ഞിരപ്പള്ളിയുടെ സമീപകാല ചരിത്രത്തിൽ ഇടംനേടിയ ശ്രദ്ധേയമായ ഒരു മെഗാ ആഘോഷമായി മാറി.

