കാഞ്ഞിരപ്പള്ളി: കരിമ്പുകയം റോ വാട്ടർ പമ്പ് ഹൗസിലെ പ്രധാന പമ്പിംഗ് ലൈനിൽ വൻ ചോർച്ച രൂപപ്പെട്ടതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം പൂർണ്ണമായി തടസ്സപ്പെട്ടു. പൈപ്പിലെ ലീക്ക് പരിഹരിക്കുന്നതിനുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ ആരംഭിച്ചതായും തിങ്കളാഴ്ച (08-06-2026) വരെ ജലവിതരണം പൂർണ്ണമായി തടസ്സപ്പെടുമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

പമ്പ് ഹൗസിൽ നിന്ന് വെള്ളം വിതരണം ചെയ്യുന്ന പ്രധാന ലൈനിലാണ് ലീക്ക് കണ്ടെത്തിയിട്ടുള്ളത്. ശക്തമായ ഒഴുക്കുള്ളതിനാൽ പമ്പിംഗ് പൂർണ്ണമായി നിർത്തിവെച്ചാണ് നിലവിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ തീർത്ത് തിങ്കളാഴ്ചയോടെ ജലവിതരണം പുനഃസ്ഥാപിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.

ശ്രദ്ധിക്കുക: ജലവിതരണം തടസ്സപ്പെടുന്നതിനാൽ കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലെ ഉപഭോക്താക്കൾ കുടിവെള്ളം പരമാവധി കരുതിവെക്കണമെന്നും ജലവിനിയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *