കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിലെ ആനക്കല്ലിൽ കെ.എസ്.ആർ.ടി.സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. അപകടത്തിൽ സ്വകാര്യ ബസ്സിലെ യാത്രക്കാരായ അഞ്ചോളം പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/C6F2nHPeZGuKXDJ50XOHv6?s=cl&p=a&mlu=3

ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു കെ.എസ്.ആർ.ടി.സി ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ കെ.എസ്.ആർ.ടി.സി ബസ്, കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ‘ആമീസ്’ എന്ന സ്വകാര്യ ബസ്സിലേക്ക് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡ് സൈഡിലെ ഡിവൈഡറിലും ഇടിച്ചാണ് നിന്നത്.

കെ.എസ്.ആർ.ടി.സി ബസ്സിന്റെ അമിതവേഗതയും അശ്രദ്ധമായ ഓവർടേക്കിംഗുമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തെത്തുടർന്ന് ഈ റൂട്ടിൽ അല്പസമയം ഗതാഗതക്കുരുക്കുണ്ടായി. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്നാണ് വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.


