സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും വര്‍ധിച്ചു. രാവിലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഇതോടെ ഇന്നുമാത്രം 1200 രൂപയാണ് ഒരു പവന് വര്‍ധിച്ചത്.

22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 13,940 രൂപ, പവന് 1,11,520 രൂപ എന്നിങ്ങനെയാണ് ഏറ്റവും പുതിയ നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ ഉയര്‍ന്ന് 11,455 രൂപയിലെത്തി. 91,640 രൂപയാണ് ഒരു പവന് 18 ഗ്രാം സ്വര്‍ണത്തിന്റെ വില.

