സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 80 രൂപ താഴ്ന്ന് 95480 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 11,935 രൂപയിലെത്തി. രാജ്യാന്തര സ്വർണവില 4,232 ഡോളർ നിലവാരത്തിൽ തുടരുന്നു.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,020 രൂപയും, പവന് 1,04,160 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,765 രൂപയും പവന് 78,120 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 209 രൂപയും കിലോഗ്രാമിന് 2,09,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

