പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കൽ വാഹനാപകടത്തിൽ പരിക്കേറ്റ അന്നമോൾ മരണപ്പെട്ടു .വാഹന അപകടമുണ്ടായ ദിവസം തന്നെ അമ്മ ജോമോൾ മരിച്ചിരുന്നു. ഇന്നലെയായിരുന്നു അമ്മ ജോമോളുടെ സംസ്കാരം. മുണ്ടാങ്കൽ നടന്ന വാഹനാപകടത്തിൽ ഇപ്പോൾ അന്ന മോളും മരണമടഞ്ഞതോടെ മരണം മൂന്നായി.

ഇടമറുക് സ്വദേശിനി ധന്യയും മരണപ്പെട്ടിരുന്നു.നാല് ചെറുപ്പക്കാർ അമിത സ്പീഡിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.പാലാ സെൻ്റ് മേരീസ് സ്കൂളിലെ ആറാം തരം വിദ്യാർത്ഥിനി ആയിരുന്നു അന്ന മോൾ ,അന്ന മോൾക്കായി സ്കൂളിൽ പ്രത്യേക വ്യർത്ഥനകളും നടത്തിയിരുന്നെങ്കിലും അന്ന മോൾ ദൈവ സന്നിധിയിലേക്ക് യാത്രയാവുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *