എസ്ഡിപിഐ പതിനേഴാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് കോവളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേഖലയിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തൽ നടന്നു. മണലിയിൽ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് എ ആർ അനസ്സ് പതാക ഉയർത്തി. നീതി നിക്ഷേധിക്കപ്പെടുന്നവരുടെ നാവായി മാറുവാനും, മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തപ്പെട്ടിരുന്ന വിഭാഗങ്ങളെ ജനകിയ രാഷ്ട്രീയത്തിൻ്റെ ഭാഗമാക്കുവാനും നമുക്ക് സാധിച്ചത് കഴിഞ്ഞ പതിനാറ് വർഷം നമ്മൾ നടത്തിയ ചിട്ടയായ പ്രവൃത്തനങ്ങൾ കൊണ്ടാണെന്ന് എആർ.അനസ്സ് പറഞ്ഞു.

എസ്ഡിപിഐ യെ ഒറ്റപ്പെടുത്തുവാനും, അകറ്റി നിർത്തുവാനും ചിലർ പരിശ്രമിക്കുന്നത് ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. എന്നാൽ എതിർപ്പുകളെയും, ഭയപ്പെടുത്തലുകളേയും അവഗണിച്ചു കൊണ്ട് അടിസ്ഥാന ജനവിഭാഗങ്ങൾ എസ്ഡിപിഐയെ മാറോടണക്കുന്ന കാഴ്ചയാണ് രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ബാലരാമപുരം ഗ്രാമ പഞ്ചായത്ത് അംഗം എം .സക്കീർ ഹുസൈൻആശംസകൾ അർപ്പിച്ചു.

എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഷാജി ചാമവിളയിലും, ടൗൺ ബ്രാഞ്ചിൽ പ്രസിഡൻ്റ് ഷംനാദും, ഓഫീസ് ബ്രാഞ്ചിൽ പ്രസിഡൻ്റ് സാലിമും, കരിക്കാട്ടുവിളയിൽ ബ്രാഞ്ച് പ്രസിഡൻ്റ് സദ്ദാം ഹുസൈനും, എരുത്താവൂരിൽ ബ്രാഞ്ച് പ്രസിഡൻ്റ് സുധീറും പതാക ഉയർത്തി.

എസ്ഡിപിഐ പൂവ്വാർ പഞ്ചായത്ത് കമ്മിറ്റിയുടെ പതാക ഉയർത്തലിന് പ്രസിഡൻ്റ് മുജീബ് നേതൃത്ത്വം നല്കി.
പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മെഹ്റാജ് റ്റിബിബ്രാഞ്ചിലും , ബീച്ച് ബ്രാഞ്ചിൽ പ്രസിഡൻ്റ് ഷറഫും, ടൗണിൽ ബ്രാഞ്ച് പ്രസിഡൻ്റ് അൻവറും പതാക ഉയർത്തി. എസ്ഡിപിഐ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേരാണ് കോവളം മണ്ഡലം കമ്മിറ്റി പരിധിയിലെ പരിപാടികളിൽ കണ്ണികളായത്.