കോട്ടയം: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. ഹോട്ടൽ ജോയിസ് റസിഡൻസിയിൽ വെച്ച് നടന്ന സമ്മേളനം മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO

ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ പി പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി പ്രതാപ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ആന്റണി എലിജിയസ്, സെക്രട്ടറി ശ്രീ നൗഷാദ് മേത്തർ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീമതി നിമിഷാദാസ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. രാജേഷ് എസ് സ്വാഗതവും സിന്ധു മനോഹർ കൃതജ്ഞതയും രേഖപ്പെടുത്തി.

കെ സി എ ആക്ട് നടപ്പിൽ വരുത്തുമ്പോൾ നിലവിലുള്ള ലാബ് ടെക്നീഷ്യന്മാർക്ക് തുടർന്നും പ്രവർത്തിക്കുന്നതിനുള്ള നിയമപരമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഈ മേഖലയിലെ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന എല്ലാ ലാബുകളും തുടർന്നും പ്രവർത്തിക്കുന്നതിനുള്ള നിയമപരമായ സംരക്ഷണം സർക്കാർ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഈ മേഖലയിലെ അമിതമായ കോർപ്പറേറ്റ് വൽക്കരണത്തിൽ യോഗം ആശങ്ക രേഖപ്പെടുത്തി. കോട്ടയം ജില്ലയിലെ എല്ലാ അംഗങ്ങളും ലാബ് ടെക്നീഷ്യന്മാരും പങ്കെടുത്ത സമ്മേളനം സംഘടനയുടെ വളർച്ച രേഖപ്പെടുത്തുന്നതിൽ ഒരു നിർണായക ദിനമായി ഓർമ്മിക്കപ്പെടും.
