കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ ഡവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡില്‍ തൊഴിലവസരം. തിരുവനന്തപുരത്തെ കേരള ലൈഫ് സയൻസ് ഇൻഡസ്ട്രീസ് പാർക്കിലാണ് ഒഴിവ്.
ഒരുവർഷത്തേയ്ക്കുള്ള കരാർ നിയമനമാണ്. എംബിഎയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസ് ആണ്. ഏപ്രില്‍ ഒൻപതാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക്- https://cmd.kerala.gov.in/wp-content/uploads/2025/03/KLIP-AM-NOTIFICATION-25.pdf

ഗുരുവായൂർ ദേവസ്വം റിക്രൂട്ട്മെന്റ്
ഗുരുവായൂർ ദേവസ്വത്തിന് കീഴിലെ വിവിധ തസ്തികകളിലേയ്ക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. എല്‍ഡി ക്ളക്ക്, ഹെല്‍പ്പർ, ശാന്തിക്കാർ, വർക്ക് സൂപ്രണ്ട് തുടങ്ങി 424 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. മാർച്ച് 29നാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. ഏപ്രില്‍ 28 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഹിന്ദുമത വിഭാഗക്കാർക്ക് അപേക്ഷിക്കാം. 18 മുതല്‍ 45 വയസ് വരെയുള്ളവർക്ക് അപേക്ഷ നല്‍കാം. 23,000 രൂപ മുതല്‍ 75,000 രൂപവരെയാണ് ശമ്ബളം.
എല്‍ഡി ക്ളാർക്കിന് പ്ളസ് ടുവോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം, കമ്ബ്യട്ടർ പരിജ്ഞാനം നിർബന്ധമാണ്. ഹെല്പർ, സാനിറ്റേഷൻ വർക്കർ, കൗബോയ് തുടങ്ങിയ തസ്തികകളിലേയ്ക്ക് ഏഴാം ക്ളാസ് ജയമാണ് യോഗ്യത. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ വെബ്സൈറ്റ് വഴി വണ്‍ടൈം രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയതിനുശേഷം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: recruitment.kdrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
