സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,930 രൂപയും പവന് 63,440 രൂപയുമായി തുടരുകയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാം വില 6,520 രൂപയാണ്. വെള്ളിവിലയും 104 രൂപയില്‍ തുടരുന്നു.
ഈയാഴ്ച ആദ്യ രണ്ട് ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പിന്നീട് തുടര്‍ച്ചയായ മൂന്നുദിവസവും വില താഴേക്കായിരുന്നു. ജനുവരി 22നാണ് പവന് വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും സ്വര്‍ണവില കണക്കാക്കുന്നത്.