തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശി 10 വയസുകാരി ദില്‍ഷിതയെ ആണ് വീടിനുള്ളിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയ്‌ക്കൊപ്പം അനുജത്തിയും മുത്തശ്ശിയുമാണ് വീട്ടിലുണ്ടായിരുന്നത്.
ദില്‍ഷിതയുടെ മാതാവ് ഈ സമയം ജോലിക്ക് പോയിരിക്കുകയായിരുന്നു. ഉറിയാക്കോട് വിശ്വദര്‍ശിനി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദില്‍ഷിത. സംഭവത്തില്‍ കേസെടുത്ത് ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇളയകുട്ടിയുമായി കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദില്‍ഷിത ശുചി മുറിയില്‍ കയറി വാതിലടച്ചത്.
തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ ശുചിമുറിയില്‍ കണ്ടെത്തുകയായിരുന്നു. പേനയ്ക്ക് വേണ്ടി കുട്ടികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതായി പൊലീസ് പറയുന്നു. മൃതദേഹം വെള്ളനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

There is no ads to display, Please add some