പാലാ: പാലായിൽ കേരള കോൺഗ്രസ് (ബി) മുൻ നിയോജക മണ്ഡലം പ്രസിഡൻ്റും, പൊതു പ്രവർത്തകനുമായ വേണു വേങ്ങയ്ക്കൽ കേരള കോൺഗ്രസ് (ബി) യിൽ നിന്നും പ്രാഥമിക അംഗത്വം രാജിവച്ച് കേരള കോൺഗ്രസ് (എം)ൽ ചേർന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയിൽ നിന്നും അംഗത്വം സ്വീകരിച്ചു.

പാലായിലെ പൊതു പ്രവർത്തന രംഗത്ത് 30 വർഷമായി പ്രവർത്തിക്കുന്ന വേണു വേങ്ങയ്ക്കൽ പാലാ ഗവർമെൻ്റ് ടെക്നിക്കൽ സ്കൂൾ പിറ്റിഎ പ്രസിഡൻ്റ് കൂടിയാണ്.

കർഷകർക്കും, സാധാരണക്കാർക്കും, സമൂഹത്തിലെ അശരണർക്കും വേണ്ടി ജീവിച്ച പാവപ്പെട്ടവൻ്റെ നേതാവായിരുന്ന കെ.എം മാണിയുടെ പ്രസ്ഥാനത്തിലേക്ക് ജോസ് കെ മാണിയുമായി ചേർന്ന് പ്രവർത്തിക്കുവാൻ കേരള കോൺഗ്രസ് (ബി) യിൽ നിന്നും ഇനിയും പ്രവർത്തകർ എത്തുമെന്നും പാലായിൽ പ്രവർത്തിക്കുന്ന കേരള കോൺഗ്രസ് (ബി) പാലാ നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് ഉൾപ്പെടെ കേരള കോൺഗ്രസ് (എം ) ന് കൈമാറുമെന്നും വേണു വേങ്ങയ്ക്കൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You missed