കോട്ടയം: പൊലീസിൽ വീണ്ടും അഴിച്ചുപണി. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിനെ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ (ഹെഡ്ക്വാർട്ടേഴ്സസ്) എസ്പിയായി നിയമിച്ചു. എ.ഷാഹുൽ ഹമീദാണ് പുതിയ കോട്ടയം എസ്പി.
കോഴിക്കോട് പൊലീസ് കമ്മിഷണർ രാജ്പാൽ മീണയെ കണ്ണൂരിലേക്കു മാറ്റി. വയനാട് ജില്ലാ പൊലീസ് മേധാവി ടി.നാരായണനാണ് പുതിയ കോഴിക്കോട് കമ്മിഷണർ. തപോസ് ബസുമത്താരിയാണ് പുതിയ വയനാട് എസ്പി.
ആലപ്പുഴ എസ്പി ചൈത്ര തെരേസാ ജോണിനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. എം.പി.മോഹനചന്ദ്രനാണ് ആലപ്പുഴ പുതിയ എസ്പി.
എറണാകുളം ആന്റി ടെററിസ്റ്റ് സ്ക്വാഡ് എസ്പി സുജിത് ദാസിനെ പത്തനംതിട്ട എസ്പിയായി നിയമിച്ചു. ഡി.ശിൽപയാണ് കാസർകോട്ടെ പുതിയ പൊലീസ് മേധാവി.
തിരുവനന്തപുരം ഡിസിപി പി.നിഥിൻ രാജിനെ കോഴിക്കോട് റൂറൽ എസ്പിയായും കോഴിക്കോട് ഡിസിപി അനുജ് പലിവാളിനെ കണ്ണൂർ റൂറൽ എസ്പിയായും നിയമിച്ചു. ബി.വി.വിജയ് ഭാരത് റെഡ്ഡിയാണ് പുതിയ തിരുവനന്തപുരം ഡിസിപി.
