മേലുകാവ്: മേലുകാവ്–തൊടുപുഴ റോഡരികിലെ റബ്ബർ തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മേലുകാവ് കാഞ്ഞിരം കവലയ്ക്ക് സമീപം വടക്കമ്മേട് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
പുലർച്ചെ ഒന്നരയോടെ റബ്ബർ ടാപ്പിങ്ങിനായി എത്തിയ ആളാണ് മൃതദേഹം കണ്ടത്. തുടർന്ന് മേലുകാവ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് മേലുകാവ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സയന്റിഫിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും.


