കോട്ടയം: കോട്ടയത്ത് വാഹനാപകടത്തിൽ ഒരു മരണം. കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഏലപ്പാറ സ്വദേശി ജയദാസാണ് മരിച്ചത്. കാണക്കാരി അമ്പലക്കവലയിൽ വെച്ചായിരുന്നു അപകടം നടന്നത്.

ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർവശത്ത് നിന്ന് എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കൃതികൾ ടൈംസ് ന്യൂസിന് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *