കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോട് പ്രവർത്തിക്കുന്ന മടുക്കക്കുഴി ആര്യവൈദ്യശാലയിൽ ചികിത്സയ്ക്കും യോഗക്കുമായി എത്തിയ അഗ്നിറ്റ മീവസ് (39) എന്ന ജർമൻ യുവതി മരിച്ചു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/FcogfzY4e6H0EOD251FctN

കടുത്ത വയറുവേദനയെ തുടർന്ന് കഴിഞ്ഞ 26-ാം തീയതി യുവതിയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയായ മേരി ക്യൂൻസ് മിഷൻ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ യുവതിയുടെ നില ഗുരുതരമായതിനാൽ ഇവരെ പാല മാർ സ്ലീവ ആശുപത്രിയിലേക്ക് മാറ്റുകയും യുവതിയുടെ നില ഗുരുതരമായി തുടരുകയും 30-ാംതീയതി രാവിലെ 1:45 ന് ഇവർ മരണപ്പെടുകയും ആയിരുന്നു.

കാഞ്ഞിരപ്പള്ളി പോലീസ് ഇൻസ്പെക്ടർ ശാന്തിബാബുവിൻ്റെ നേതൃത്വത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. കേസ് അന്വേഷണം ആരംഭിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed