കാഞ്ഞിരപ്പള്ളി: എതിർശയിൽ വന്ന ഒമിനി വാനിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ സ്വകാര്യ ബസ് നിയന്ത്രണം നഷ്ടമായി റോഡ് സൈഡിലെ ഓടയിലേക്ക് തെങ്ങിനിങ്ങി തിട്ടയിൽ ഇടിച്ചു നിന്നു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/GewjAzEb2ZJHdzAvguD2En

ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ തിടനാട് മില്ലിന് സമീപം ആയിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗത തടസ്സം നേരിട്ടു.

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആമീസ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. സമീപത്തു നിന്നും ക്രെയിൻ എത്തിച്ച് മുൻഭാഗം ഓടയിൽ ആയ ബസ് റോഡിലേക്ക് കയറ്റി.
updating…
