തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ്, ആർ.സി ബുക്ക് വിതരണം ഉടൻ പുനഃരാരംഭിക്കും. തപാൽ വകുപ്പുമായി ധാരണയായതോടെയാണ് വിതരണം തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങുക. 26,500 ഡ്രൈവിങ് ലൈസൻസ്, 28,000 ആർസി ബുക്ക് എന്നിവ തപാൽ വകുപ്പിന് കൈമാറിയിട്ടുണ്ട്.

ആറ് മാസങ്ങൾക്ക് ശേഷമാണ് ആർ.സി, ഡ്രൈവിങ് ലൈസൻസ് വിതരണം തുടങ്ങുന്നത്. തപാൽ വകുപ്പുമായി ബി.എൻ.പി.എൽ കരാറായതിനാൽ കൊടുക്കാനുള്ള തുക നൽകിയിട്ടില്ല. ഈ മാസം അവസാനത്തോടെ നൽകേണ്ട ഒന്നരക്കോടി കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

You missed