തിരുവനന്തപുരം: ഞായറാഴ്ച രാത്രി എട്ട് മണി മുതൽ ജനുവരി ഒന്ന് പുലർച്ചെ ആറു വരെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടും. പമ്പുകൾക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രൈഡേഴ്സ് ഭാരവാഹികൾ അറിയിച്ചു.
സർക്കാർ നടപടിയെടുത്തില്ലെങ്കിൽ മാർച്ച് മുതൽ രാത്രി 10 മണിവരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കുകയുള്ളൂവെന്നാണ് നിലപാട്. പമ്പുകളിൽ ഗുണ്ടാ ആക്രമണവും മോഷണവും പതിവായ സാഹചര്യത്തിലാണ് പ്രതിഷേധം കടുപ്പിക്കുന്നത്.
ആശുപത്രികളിൽ ആക്രമണം നടന്നതിനെ തുടർന്ന് ജീവനക്കാരെ സംരക്ഷിക്കാനായി സർക്കാർ നിയമ നിർമാണം നടത്തിയതുപോലെ പമ്പുകളെ സംരക്ഷിക്കാനും നിയമ നിർമാണം നടത്തണമെന്നാണ് സംഘടന മുന്നോട്ട് വെക്കുന്ന ആവശ്യം.
സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോൾ പമ്പുകൾ അടച്ചിടുന്നത് ആഘോഷത്തിലേർപ്പെടുന്നവർക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
There is no ads to display, Please add some