അമരാവതി: വിശാഖപട്ടണം ഹാർബറിലുണ്ടായ വൻ തീപിടുത്തത്തിൽ 23 മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു. 30 കോടിയുടെ നാശമുണ്ടായതായാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി 11:30 നാണ് തീപിടിത്തമുണ്ടായതെന്ന് മുതിർന്ന പൊലീസ് ഓഫീസർ ആനന്ദ റെഡ്ഡി പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
