ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ വിജയികളായാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രഖ്യാപനം. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകളാണ് നടിയെ വിമർശിച്ച് രം​ഗത്തെത്തുന്നത്.

ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്ന് ചിലർ കുറിച്ചു. നിരവധിയാളുകൾ പരിഹാസ കമെന്റുകളുമായും എത്തി. എന്നാൽ ഇന്ത്യൻ ടീമിനോടുള്ള ആരാധനയും സ്നേ​ഹവുമാണ് താൻ പ്രകടിപ്പിച്ചതെന്നാണ് നടിയുടെ വിശദീകരണം.

ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമയിലേയ്ക്ക് എത്തിയ താരമാണ് രേഖ ഭോജ്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ താരം പ്രധാന വിഷയങ്ങളിലൊക്കെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്.

നവംബർ 19 ഞായറാഴ്ചയാണ് ലോകകപ്പ് ഫെെനൽ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ നേരിടും. സെമി ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ദക്ഷിണാഫ്രിക്കയെയാണ് ഓസ്ട്രേലിയ സെമിയിൽ വീഴ്ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You missed