വാഷിംഗ്ടൺ: ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് മലയാളി യുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)-ലാലി ദമ്പതിമാരുടെ മകൾ മീരയാണ് (32) ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്.
ഗർഭിണിയായ മീരയെ കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിവയ്ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
അമൽ റെജിയെ യുഎസ് പോലീസ് അറസ്റ്റ് ചെയ്തു. മീരയുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമായിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം.