നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു.ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. ജയറാം, പാര്‍വതി, മാളവിക എന്നിവരെയും ദൃശ്യങ്ങളില്‍ കാണാം.

ഏറെ നാളുകളായി പ്രണയത്തിലാണ് കാളിദാസ് ജയറാമും തരിണിയും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് എപ്പോഴും ആരാധകരുടെ വരവേൽപ്പ് ലഭിക്കാറുണ്ട്.ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റ് പരിപാടിയുടെ പ്രമോ വീഡിയോയിൽ വെച്ച് താൻ തരിണിയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് കാളിദാസ് ഈയടുത്ത് പറഞ്ഞിരുന്നു.താരങ്ങളുൾപ്പടെ നിരവധിയാളുകളാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.
മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് തരിണി കലിംഗരായർ.വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

