എരുമേലി: കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കൊരട്ടിക്കും എരുമേലിക്കും ഇടയിലുള്ള ഭാഗം ഇന്റർലോക്ക് കട്ടകൾ പാകുന്ന പ്രവർത്തി തിങ്കളാഴ്ച (30-10-2023) മുതൽ ആരംഭിക്കുന്നതിനാൽ. നാളെ മുതൽ രണ്ട് ദിവസത്തേക്ക് ഇതുവരെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ആയതിനാൽ ഒരുങ്കൽകടവ് റോഡ് കണ്ണിമല റോഡ് ഉൾപ്പെടെയുള്ള സമാന്തര പാതകൾ വഴി ഗതാഗതസൗകര്യം ഉപയോഗപ്പെടുത്തേണ്ടതാണ്.