കോട്ടയം: കോട്ടയം നീലിമംഗലത്ത് തടിലോറിയുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ചുകയറി. അപകടത്തിൽ ഓട്ടോഡ്രൈവറായ ചന്ദ്രേശഖരന് പരിക്കേറ്റു.
ഞായറാഴ്ച പുലർച്ചെ നീലിമംഗലത്ത് എം.സി റോഡിലായിരുന്നു സംഭവം . കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ഇരു വാഹനങ്ങളും. ഇതിനിടയിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ തടിലോറിയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.