കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിൽ കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തിൽ 2 മരണം. മടവൂര്‍ കടവാട്ട് പറമ്പത്ത് സദാനന്ദന്‍ (67) കൊച്ചുമകന്‍ ധന്‍ജിത്ത് (7) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് 12.30 ഓടെയായിരുന്നു അപകടം നടന്നത്. കുടുംബത്തോടൊപ്പം മരിച്ച സദാനന്ദന്റെ മകളുടെ വീട്ടിൽ പോയി മടങ്ങവെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിൽ കാറിൽ ഉണ്ടായിരുന്ന 5 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ മൊടക്കല്ലൂര്‍ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
