കൊച്ചി : കൊച്ചിയിൽ പൊലീസിന് നേരെ വീണ്ടും ആക്രമണം. പൊലീസുകാരന്‍റെ കൈ യുവാവ് കടിച്ച് മുറിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇക്ബാലാണ് പിടിയിലായത്. കടിയേറ്റത് നോർത്ത് സ്റ്റേഷനിലെ ഡ്രൈവർ അജിത് പോളിനാണ്. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു ആക്രമണം. ലഹരി ഉപയോഗിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു യുവാവ്.

ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇക്ബാലിന്‍റെ പരാക്രമം. ഇഖ്ബാലിനെ പിടികൂടിയത് നോർത്ത് പാലത്തിന് സമീപത്ത് നിന്നാണ്. ഇതിനിടെ കൊച്ചിയിൽ എസ്ഐക്ക് നേരെയും ആക്രമണം ഉണ്ടായി. ഇന്ദിരാഗാന്ധി ആശുപത്രിയിൽ അജ്മൽ ബഹളം ഉണ്ടാക്കുന്നുവെന്ന പരാതി കിട്ടിയാണ് പൊലീസ് എത്തിയത്. ആശുപത്രിയിലെത്തിയ എസ്ഐ ഹരികൃഷ്ണനെ അജ്മൽ ദേഹോപദ്രവം എൽപ്പിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമണത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

You missed