മുണ്ടക്കയം: കോഴിക്കോടുണ്ടായ വാഹനാപകടത്തിൽ മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു. പുത്തൻചന്ത പുതുപറമ്പിൽ നെബീൽ ഷാജി (21) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പുത്തൻചന്ത സ്വദേശിയായ മറ്റൊരു യുവാവിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം ചികിത്സയിലാണ്.
ബുധനാഴ്ച കോഴിക്കോട് വെച്ചായിരുന്നു അപകടം നടന്നത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LCu4j6ChJqn9rSBZDjrnbc?mode=gi_t

യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെബീലിന്റെ ജീവൻ രക്ഷിക്കാനായില്ല. മുണ്ടക്കയത്തെ പ്രാദേശിക തലത്തിൽ സജീവമായിരുന്ന നെബീലിന്റെ വിയോഗവാർത്ത പുത്തൻചന്ത പ്രദേശം ഏറെ ഞെട്ടലോടെയാണ് കേട്ടത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും. സംസ്കാരം ഇന്ന് വൈകുന്നേരം


