മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി വിജയന് അനുവദിച്ചിരുന്ന മൊബൈല്‍ നമ്പര്‍ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്. പത്തുവര്‍ഷമായി പിണറായി വിജയന്‍ ഉപയോഗിച്ചിരുന്ന നമ്പറാണ് കട്ടായത്.മുന്‍കൂട്ടി അറിയിക്കാതെയാണ് മൊബൈല്‍ നമ്പര്‍ പൊതുഭരണ വകുപ്പ് കട്ട് ചെയ്തതെന്നും ആക്ഷേപമുണ്ട്.
മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷവും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ആശയവിനിമയത്തിനുമായി ഈ നമ്പര്‍ പിണറായി വിജയന്‍ ഉപയോഗിച്ചുവരികയായിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ പൊതുഭരണ വകുപ്പില്‍ നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. സംഭവത്തില്‍ പിണറായി വിജയന്റെ ഓഫീസും ഇതുവരെ പ്രതികരിച്ചിട്ടില്ല.

