പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് വാണിജ്യ വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് വർധിച്ചത്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്.
ഇറാൻ സംഘർഷത്തിൻ്റെ സാഹചര്യത്തിൽ രാജ്യത്ത് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിൻ്റെ ലഭ്യതയിൽ പ്രതിസന്ധി തുടരുന്നതിനിടെയാണ് ഇരുട്ടടിയായി വിലവർധനയുണ്ടായത്. പെട്രോൾ, ഡീസൽ, എൽപിജി (14.2 കിലോഗ്രാം സിലിണ്ടറുകൾ) എന്നിവയുടെ ചില്ലറ വിൽപ്പന വിലയിൽ മാറ്റമില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) അറിയിച്ചു.

