കായംകുളത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശി സെലീന (42) യാണ് മരിച്ചത്. വീട്ടു പരിസരത്തു നിന്നാണ് യുവതിയ്ക്കു പാമ്പിന്റെ കടിയേറ്റത്.
തിരുവനന്തപുരത്ത് ആശാ വർക്കർക്കും പാമ്പിന്റെ കടിയേറ്റു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വർക്കല ചരുവിള വീട്ടിൽ ഷംനയ്ക്കാണ് കടിയേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമെന്നു ബന്ധുക്കൾ വ്യക്തമാക്കി.

