പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു. ഫെബ്രുവരി 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

25,000ന് മുകളിലും ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് രണ്ടു രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് ആറു രൂപയും ജിഎസ്ടിയുമാണ് ചുമത്തുക. രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകള്‍ക്ക് 10 രൂപയും ജിഎസ്ടിയുമാണ് പുതിയ ചാര്‍ജ്.

ഇന്‍ഫിനിയ മെറ്റല്‍ ക്രെഡിറ്റ് കാര്‍ഡിനുള്ള ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് പ്രഖ്യാപിച്ചു. ഫെബ്രുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇന്‍ഫിനിയ ക്രെഡിറ്റ് കാര്‍ഡിലെ റിവാര്‍ഡ് പോയിന്റുകള്‍ പ്രതിമാസം പരമാവധി അഞ്ച് തവണ വരെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതാണ് പുതിയ പരിഷ്‌കാരം. ഉപഭോക്താക്കളോട് ഫെബ്രുവരി 2 നകം ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവരുടെ കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *