മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ഊഷ്മള ബന്ധം തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവരുന്ന ശബരമലയില്‍ നിന്നുള്ള ഒരു വഴിപാട് രസീത്. മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ കഴിപ്പിച്ച വഴിപാട് ഇരുവരുടേയും സ്‌നേഹത്തിന് തെളിവായി ഏറെ പ്രശംസിക്കപ്പെടുകയും അതേസമയം നിരവധി അഭ്യൂഹങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. മമ്മൂട്ടി സഹോദരനെന്നും പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് തെറ്റെന്നും മോഹന്‍ലാല്‍ ചോദിച്ചു. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
‘മറ്റൊരാൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ നമ്മൾ എന്തിനാണ് അത് പറയുന്നത്. ഞാൻ അന്ന് ശബരിമലയിൽ പോയപ്പോൾ അദ്ദേഹത്തിന് വേണ്ടി പൂജ ചെയ്തതാണ്
ദേവസ്വം ബോർഡിലെ ആരോ അതിന്റെ രസീത് അന്ന് പ്രസിന് ലീക്ക് ആക്കിയതാണ്. ആളുകളോട് എന്തിനാണ് ഞാൻ പൂജ ചെയ്‌ത കാര്യം പറയുന്നത്. അത് വളരെ പേഴ്‌സണലായ കാര്യമല്ലേ.
ഒരുപാട് ആളുകൾ ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാമെന്ന് പറയാറുണ്ട്. എന്നിട്ട് വേറെ എന്തെങ്കിലും സംസാരിച്ചിരിക്കും.
മറ്റൊരാൾക്ക് വേണ്ടി പ്രാർത്ഥിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ തീർച്ചയായും പ്രാർത്ഥിക്കണം. അദ്ദേഹം എന്റെ സുഹൃത്താണ്. എൻ്റെ ഒരു സഹോദരനാണ്. അതുകൊണ്ട് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചതിൽ ഒരു തെറ്റുമില്ല, മോഹൻലാൽ പറയുന്നു.
There is no ads to display, Please add some