പാലാ : പാലാ സെന്റ് തോമസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌ യു പാനലിന് വൻവിജയം.എസ്എഫ്ഐയുടെ പാനലിനെ ആകെ വോട്ടുകളിൽ മൂന്നിൽ രണ്ടും നേടിയാണ് കെഎസ്‌ യു പരാജയപ്പെടുത്തിയത്. ആറു വർഷങ്ങൾക്ക് ശേഷമാണ് സെന്റ് തോമസ് കോളേജിൽ കെഎസ് യു പാനൽ വിജയിക്കുന്നത്.

ചെയർമാൻ, വൈസ് ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി, ആർട്ട്സ് ക്ലബ് സെക്രട്ടറി, രണ്ട് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ കോളേജ് മാഗസിൻ എഡിറ്റർ എന്നിങ്ങനെ പ്രധാന സീറ്റുകൾ എല്ലാം കെഎസ് യു വിജയം നേടി. തെരഞ്ഞെടുപ്പ് നടന്ന 14 സീറ്റുകളിൽ 12 സീറ്റും കെഎസ് യു പ്രതിനിധികൾ വിജയിച്ചു. കഴിഞ്ഞ ആറു വർഷമായി എസ്എഫ്ഐയുടെ യൂണിയൻ ആയിരുന്നു സെന്റ് തോമസ് കോളേജിൽവിജയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *