വാഷിങ്ടൺ: ഇസ്രായേൽ – ഹമാസ് യുദ്ധത്തിനിടെ പലസ്തീനെ പിന്തുണച്ച് രംഗത്തെത്തിയ മുന്‍ പോണ് സ്റ്റാര്‍ മിയ ഖലീഫയ്ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. മിയ എക്സില്‍ പങ്കുവച്ച പോസ്റ്റിന് പിന്നാലെ, മിയയുമായുള്ള ബിസിനസ് കോണ്‍ട്രാക്ട് പിന്‍വലിക്കുന്നതായി വ്യക്തമാക്കി കനേഡിയന്‍ റേഡിയോ അവതാരകന് ടൊഡ് ഷാപ്പിറോ രംഗത്തെത്തി.

“മിയ ഖലീഫ, ഇത് വളരെ ഭയാനകമായ ഒരു ട്വീറ്റാണ്. നിങ്ങളെ ഇപ്പോൾ തന്നെ പുറത്താക്കിയതായി കരുതുക. വെറുപ്പുളവാക്കുന്നു. അല്ലെങ്കിൽ വെറുപ്പിന് അപ്പുറം. പരിണമിച്ച് ഒരു മികച്ച മനുഷ്യനാകൂ. നിങ്ങൾ മരണം, ബലാത്സംഗം, അടിപിടി, എന്നിവയെ അംഗീകരിക്കുന്നു എന്നത് വസ്തുതയാകാം. ബന്ദികളാക്കൽ യഥാർത്ഥത്തിൽ അതിനപ്പുറമാണ്. നിങ്ങളുടെ അറിവില്ലായ്മയെ വിശദീകരിക്കാൻ വാക്കുകളില്ല. ഞങ്ങൾ മനുഷ്യർ ഒരുമിക്കാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് ദുരന്തമുഖത്ത്. ഏറെ വൈകിപ്പോയെങ്കിലും നിങ്ങൾ നല്ലൊരു വ്യക്തിയാകാൻ ഞാൻ പ്രാർത്ഥിക്കുന്നു’-എന്നുമാണ് ടോഡ് ഷാപ്പിറോ കുറിച്ചത്.

അതേസമയം, ടോഡി ഷാപ്രിയോയുടെ പ്രതികരണത്തിന് മറുപടിയുമായി മിയാ ഖലീഫ തന്നെ രംഗത്തെത്തി. ‘ പലസ്തീനിനെ പിന്തുണയ്ക്കുന്നത് എന്റെ ബിസിനസ്സ് അവസരങ്ങൾ നഷ്ടപ്പെടുത്തും, എന്നാൽ ഞാൻ സയണിസ്റ്റുകളുമായി ബിസിനസ്സിൽ ഏർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാത്തതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യമാണ്. എന്റെ തെറ്റ്’ – മിയാ ഖലീഫ ട്വീറ്റ് ചെയ്തു.

ഇസ്രായേൽ – പലസ്തീൻ വിഷയങ്ങളില്‍ മുമ്പും മിയ ഖലീഫ അഭിപ്രായം തുറന്ന് പറഞ്ഞിട്ടുണ്ട്. താരത്തിന്റെ അഭിപ്രായം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നിരവധി പേരാണ് താരത്തിനെതിരെ രൂക്ഷ വിമർശനമാണ് വന്നുകൊണ്ടിരിക്കുന്നത്.

