പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് എസ്ഡിആർഫ് ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 2117.85 കോടി രൂപയാണ് കേന്ദ്രം മുൻകൂട്ടി അനുവദിച്ചത്. പ്രളയ, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങൾക്ക് അനുവദിച്ച ധനസഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. അരുണാചൽ, അസം എന്നിവിടങ്ങളിലെ സ്ഥിതി വിലയിരുത്താൻ മന്ത്രി തലസമിതിയെയും നിയോഗിച്ചു. എന്നാല്‍, പട്ടികയിൽ കേരളം ഇല്ല.


