ജീവിതത്തിന്റെ ശക്തിയും സൗന്ദര്യങ്ങളുമെല്ലാം സൗഹൃദങ്ങളാണ്. ആഴത്തിലും പരപ്പിലുമുള്ള സൗഹൃദങ്ങള്‍ക്ക് ആഗ്രഹിക്കാത്തവര്‍ ലോകത്തില്‍ തന്നെ ആരും കാണില്ല. ലോക സൗഹൃദ ദിനത്തിൽ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ പരിചയപ്പെടുത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യർ. ‘നിങ്ങൾ വീഴുന്നത് മറ്റാരും ശ്രദ്ധിക്കാത്തപ്പോൾ നിങ്ങളെ കൈപിടിച്ച് ഉയർത്തുന്നവരാണ് യഥാർഥ സുഹൃത്തുക്കൾ’ എന്ന അടിക്കുറിപ്പോടെയാണ് കൂട്ടുകാരുടെ ഫോട്ടോകൾ മഞ്ജു പങ്കുവച്ചത്.

ടൊവിനോ, കുഞ്ചാക്കോ, രമേഷ് പിഷാരടി, ​നീരജ് മാധവന്, മിഥുൻ രമേശ്, ഗീതു മോഹൻദാസ്, നിവിൻ പോളി, സംയുക്ത വർമ, ഭാവന തുടങ്ങിവരാണ് സിനിമാ രംഗത്തുനിന്നുള്ള സുഹൃത്തുക്കൾ. ഇവരെ കൂടാതെ സഹോദരൻ മധു വാരിയറിന്റെയും കുടുംബത്തിന്റെയും ചിത്രവും ഇതിനൊപ്പം കാണാം.

ബിനീഷ് ചന്ദ്ര, മീര രാംദാസ്, മീര ബിനീഷ്ചന്ദ്രൻ, ദക്ഷ ബിനീഷ് ചന്ദ്രൻ, പ്രിയ കുഞ്ചാക്കോ, അലക്സ് ജെ. പുളിക്കൽ, ബിനു നായർ, ഗൗതം ശങ്കർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും മഞ്ജു പങ്കുവച്ചിട്ടുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *