കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശിയായ ശരത്തിനാണ് പരിക്കേറ്റത്. കാലിനു ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപതി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ഇന്നലെ അർദ്ധരാത്രിയിൽ ആയിരുന്നു സംഭവം. തിരുവനന്തപുരം ഭാഗത്തേക്കു വരികയായിരുന്ന സുരാജിന്റെ കാർ പാലാരിവട്ടത്തു വച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ നടന് കാര്യമായ പരിക്കില്ല. ആശുപത്രിയിൽ എത്തിയ ശേഷം അദ്ദേഹം മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed