സൂപ്പര്‍ ഹിറ്റ് ചിത്രം ‘സീതാരാമ’ത്തിന് ശേഷം ദുല്‍ഖര്‍ സല്മാന് വീണ്ടും തെലുങ്കിലേക്ക്. സിത്താര എന്റെർറ്റൈൻമെന്റ്സ് ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ലക്കി ഭാസ്കർ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

37-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന്റെ പിറന്നാള്‍ സമ്മാനമായാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രം സീതാരാമത്തിന്റെ വൻ വിജയത്തിന് ശേഷം ദുൽഖർ സൽമാനും വെങ്കി അറ്റ്ലൂരി ധനുഷ് ബ്ലോക്ക്ബസ്റ്റർ ചിത്രം വാത്തിക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ്.

ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. വാത്തിക്ക് വേണ്ടി ചാര്‍ട്ട്ബസ്റ്റര്‍ ആല്‍ബം ഒരുക്കിയ ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നവീന്‍ നൂലി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. കലാസംവിധാനം: വിനീഷ് ബംഗ്ലാന്‍. കൂടുതല്‍ വിശദാംശങ്ങള്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ പ്രഖ്യാപിക്കും.

അതേസമയം, ‘കിംഗ് ഓഫ് കൊത്ത’യാണ് ദുല്‍ഖറിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന പുതിയ ചിത്രം. സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ജോഷി ഒരുക്കുന്ന സിനിമ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് കിംഗ് ഓഫ് കൊത്ത ഒരുങ്ങുന്നത്. മമ്മൂട്ടിക്കൊപ്പം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജോഷി.