കൊച്ചി: ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണ വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ സ്വദേശി ജിബിൻ ഫിലിപ്പാണ് മരിച്ചത്. ആലുവ സ്റ്റേഷനില്‍ വെച്ചായിരുന്നു അപകടം.

കൊച്ചിയില്‍ ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയായ ജിബിൻ സ്റ്റേഷനില്‍ വെള്ളം വാങ്ങാനിറങ്ങിയപ്പോൾ ട്രെയിന്‍ പോകുന്നത് കണ്ട് ഓടിക്കയറുന്നതിനിടെ പിടിവിട്ട് പാളങ്ങളിലേക്ക് വീഴുകയായിരുന്നു.

ഓടി തുടങ്ങിയ ഏറനാട് എക്‌സ്പ്രസിന്റെ ചക്രങ്ങൾ ജിബിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. ഉടൻ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

By Fazil

Leave a Reply

Your email address will not be published. Required fields are marked *