ഇന്നർ വിൽ ഡിസ്ട്രിക്ട് 321-ന്റെ ഗോൾഡൻ ജൂബിലി വർഷത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന വിവിധ പ്രോജക്ടുകളുടെ ഭാഗമായി ഇന്നർ വിൽ ക്ലബ് ഓഫ് കാഞ്ഞിരപ്പള്ളിയുടെ എൻവിയോൺമെന്റൽ പ്രോജക്ട് ആയ “സേവ് നേച്ചർ ആൻഡ് നേച്ചർ വിൽ സേവ് യുവർ ലൈഫ് & ഫ്യൂച്ചർ” എന്ന പദ്ധതി കോട്ടയം പള്ളിക്കൂടം സ്കൂളിൽ നടത്തപ്പെട്ടു. ഐഡബ്ല്യുസി കാഞ്ഞിരപ്പള്ളിയുടെയും ഹോം ഗ്രോൺ നഴ്സറിയുടെ സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠന വിഷയം ആക്കാൻ പറ്റുന്ന 50 വെറൈറ്റികളിൽ ഉള്ള ഫലവൃക്ഷതൈകൾ നടുകയുണ്ടായി.

ഇന്നർ വീൽ ക്ലബ് ഓഫ് കാഞ്ഞിരപ്പള്ളിയുടെ പ്രസിഡൻറ് കാതറിൻ ഫിലിപ്പ് പള്ളിവാതുക്കൽ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു.

ഇന്നർ വീൽ സെക്രട്ടറി റോഷിനി എബ്രഹാം , ട്രഷറർ ലൂസി ജോജോ , കമ്മറ്റി മെമ്പർമാരായ റെനി ടോമി , സുനു മാത്യു , പള്ളിക്കൂടം ഓണററി സെക്രട്ടറി റോയ് , ജൂനിയർ അഡീഷണൽ സെക്രട്ടറി മേരി റോയ്, അഡ്മിനിസ്‌ട്രേറ്റർ ജൂൺ ജോസ് , പ്രിൻസിപ്പൽ മറിയമ്മ പോൾ , തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *