കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാന്‍ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി തിരുനക്കരയില്‍ എത്തി.
നടൻ പിഷാരടിക്കും നിർമാതാവ് ആന്റോ ജോസഫിനുമൊപ്പമാണ് മമ്മൂട്ടി എത്തിയത്. നടനും മുൻ എംപിയുമായ സുരേഷ് ഗോപിയും തിരുനക്കര എത്തിയിട്ടുണ്ട്. കൂടാതെ പ്രമുഖ നേതാക്കളും ഇവിടെയുണ്ട്.
ആയിരക്കണക്കിന് ജനങ്ങളാണ് ജനനേതാവിനെ അവസാനമായി കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് ഇന്നലെ പുറപ്പെട്ട വിലാപയാത്ര 24 മണിക്കൂർ പിന്നിട്ടാണ് പുതുപ്പള്ളിയിലേക്ക് എത്തുന്നത്.