പാലക്കാട്: പാലക്കാട്‌ നഗരസഭയുടെ കൂട്ടുപാതയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപ്പിടിത്തം. അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ എത്തി തീ അണച്ചു.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. മാലിന്യസംസ്കരണ ശാലയുടെ പിൻഭാഗത്തെ ടൺ കണക്കിനു മാലിന്യത്തിലേക്കാണു തീ പടർന്നത്.

അതേസമയം അട്ടിമറി സംശയിക്കുന്നതായും പോലീസിൽ പരാതി നൽകുമെന്നും പാലക്കാട് നഗരസഭാ അധികൃതർ പറഞ്ഞു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed