കാഞ്ഞിരപ്പള്ളി: വായനാ വാരത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യു.പി സ്കൂളിൽ പത്ര കളക്ഷനുകളുടെ പ്രദർശനം സംഘടിപ്പിച്ചു.

കൂട്ടിക്കൽ വില്ലേജ് ഓഫീസർ എ.എസ് മുഹമ്മദിന്റെ 1890ലേതു മുതൽ ഇന്നു വരെയുള്ള 160 വ്യത്യസ്ത പത്ര ശേഖരങ്ങളുടെ പ്രദർശനമാണ് സ്കൂളിൽ നടന്നത്.

1964ൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മരണം,1984 ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചത്, പാകിസ്താന്റെ പ്രസിഡന്റ് സുൽഫിക്കറാലി ഭൂട്ടോയെ 1979 തൂക്കിലേറ്റിയത്… തുടങ്ങിയ ചരിത്രത്താളുകളുടെ ശേഖരണം കുട്ടികൾക്ക് കൗതുക കാഴ്ചയായി.

സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പരിപാടിക്ക് അധ്യാപകരും പിടിഎ ഭാരവാഹികളും നേതൃത്വം നൽകി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed