ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് നേരെ അതിക്രമം.
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാനാണ് രോഗിയെ കൊണ്ടുവന്നത്. അക്രമാസക്തനായ ഇയാൾ, ഡ്യൂട്ടി റൂമിൽ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ഇന്നലെ പുലർച്ചെയാണ് സംഭവം . ജീവനക്കാർ ചേർന്ന് ഇയാളെ കെട്ടിയിട്ടു. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഇയാൾ ഭീഷണിമുഴക്കിയതായി ഡോക്ടർ പറഞ്ഞു.
പരാതി നൽകിയിട്ടും നടപടി വൈകിയെന്നും ആരോപണം. സംഭവത്തിൽ കേസെടുത്ത ഗാന്ധി നഗർ പൊലീസ്, വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി..
