തൃശൂർ: തൃശൂർ കേച്ചേരിയിൽ വൻ തീപിടുത്തം. മോഡേൺ ഫാബ്രിക്സ് എന്ന തുണിക്കടയിൽ ആണ് തീപിടിത്തം ഉണ്ടായത്. കുന്നംകുളം അഗ്നിരക്ഷാസേന തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടുത്തത്തെ തുടർന്ന് തൃശ്ശൂർ കുന്നംകുളം റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
അതേസമയം തുണിക്കട പ്രവർത്തിക്കുന്നത് പ്രധാന ജംഗ്ഷനിൽ ആയതിനാൽ തീ നിയന്ത്രണ വിധേയമായില്ലെങ്കിൽ മറ്റു വ്യാപാരശാലകളിലേക്കും തീ പടരാനുള്ള സാധ്യത നിലനിൽക്കുന്നു.
